2011, സെപ്റ്റംബർ 14, ബുധനാഴ്‌ച

ആറന്മുള ഉതൃട്ടാതി വള്ളംകളി- ഒരെത്തിനോട്ടം






അങ്ങിനെ ഇന്നത്തെ ദിവസത്തിന്റെ പ്രത്യാകത കൂട്ടുകാര്‍ക്കറിയില്ലേ.? തിരുവോണം
കഴിഞ്ഞ  ഉതൃട്ടാതി നാള്‍...അപ്പോള്‍ ഊഹിക്കാമല്ലോ ഈ പാവം പാവം പ്രവാസി
എന്താ പറയാന്‍ പോണേ എന്ന് ..? അതേ..അത്‌ തന്നെ...ആറന്മുള ഉതൃട്ടാതി വള്ളംകളി
വള്ളംകളി എന്ന് പറയുമ്പോള്‍ നമ്മുടെ കൊച്ചുകേരളത്തില്‍ ഒത്തിരി ഉണ്ടെങ്കിലും
അതില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്..ആറന്മുള ഉതൃട്ടാതി വള്ളംകളി..ഒരെത്തിനോട്ടം നടത്തിയാലോ..?

കേരളത്തിന്റെ തനതായ ജലോത്സവമാണ് വള്ളംകളി. സമൃദ്ധിയുടെ ഉത്സവമായ ഓണക്കാലത്താണ് സാധാരണയായി വള്ളംകളി നടക്കുക. പല തരത്തിലുള്ള പരമ്പരാഗത വള്ളങ്ങളും വള്ളംകളിക്ക് ഉപയോഗിക്കുന്നു. ഇവയിൽ പ്രധാനം ചുണ്ടൻ വള്ളം ആണ്. ഇന്ന് വള്ളംകളി ഒരു പ്രധാന വിനോദസഞ്ചാര ആകർഷണവുമായി മാറിയിരിക്കുന്നു. വള്ളംകളിയെ കേരള സർക്കാർ ഒരു കായിക ഇനമായി അംഗീകരിച്ചിട്ടുണ്ട്.
ചുരുളൻ വള്ളം, ഇരുട്ടുകുത്തി വള്ളം, ഓടി വള്ളം, വെപ്പു വള്ളം (വൈപ്പുവള്ളം), വടക്കന്നോടി വള്ളം, കൊച്ചുവള്ളംഎന്നിവയാണ്.കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലാണ് ആറന്മുള ഉതൃട്ടാതി വള്ളംകളി നടക്കുന്നത്. അർജ്ജുനനുംകൃഷ്ണനും സമർപ്പിച്ചിരിക്കുന്ന, ദക്ഷിണ ഭാരതത്തിലെ പ്രധാനപ്പെട്ട വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നായ ആറന്മുള ശ്രീ പാർതഥസാരഥി ക്ഷേത്രത്തിനടുത്ത് പമ്പാനദിയിലാണ് വള്ളംകളി നടക്കുക. ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളംകളി പാർത്ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ടതാൺ്. ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ടാദിനമായ ചിങ്ങമാസത്തിലെ ഉത്ത്രുട്ടാതിനാളിലാൺ് പമ്പാനദിയിൽ ആറന്മുള വള്ളംകളി നടക്കുന്നത്. തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി കാട്ടൂർ മങ്ങാട്ടില്ലത്തുനിന്നും തിരുവാറന്മുള ക്ഷേത്രത്തിലേക്ക‌് വരുന്ന തോണിയെ അകമ്പടി സേവിച്ചിരുന്ന പള്ളിയോടങ്ങളുടെ പ്രൗഢിയും, കായികക്ഷമതയും, കലാമേന്മയും പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ ചിങ്ങമാസത്തിലെ ഉത്രട്ടാതിനാളിൽ ജലമേള സംഘടിപ്പിച്ചിട്ടുള്ളതു്.[അവലംബം ആവശ്യമാണ്]പമ്പാനദിക്കരയിൽ ഈ വള്ളംകളി കാണുവാൻ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടുന്നു. ഏകദേശം 30 ചുണ്ടൻ വള്ളങ്ങളോളം ഈ വള്ളംകളിയിൽ പങ്കെടുക്കുന്നു. വള്ളംകളിയിൽ വെള്ള മുണ്ടും തലപ്പാവുമണിഞ്ഞ തുഴച്ചിൽക്കാർ നാടൻ പാട്ടുകൾ പാടുന്നു. വള്ളങ്ങളുടെ അറ്റത്തുള്ള സ്വർണ്ണപ്പട്ടവും നടുവിലായി ഉളള മുത്തുക്കുടയും കൊടി ചാമരങ്ങളും ഇത് ഒരു നയനാനന്ദകരമായ ജലോത്സവമാക്കുന്നു. 4-ം ന്നൂറ്റാണ്ടുമുതൽ നടന്നുവരുന്ന ഈ ജലമേള, കലാസാംസ്കാരിക പൈതൃകത്തിന്റെ ഉദാത്തമായ ഉദാഹരണമാണ്‌. മനോഹരമായി അലങ്കരിക്കപ്പെട്ട പള്ളിയോടങ്ങളുടെ വർണാഭമായ ഘോഷയാത്രയും തുടർന്ന് മത്സരവള്ളംകളിയുമാണ്‌ നടക്കുന്നത്.ഓരോ ചുണ്ടൻ വള്ളവും പമ്പയുടെ കരയിലുള്ള ഓരോരോ ഗ്രാമങ്ങളുടേതാണ്. എല്ലാ വർഷവും മത്സ്യ എണ്ണ, കൊപ്ര, കരി, മുട്ടയുടെ വെള്ളക്കരു എന്നിവ ഇട്ട് വള്ളങ്ങൽ മിനുക്കി എടുക്കുന്നു. വള്ളം ഈടും ബലവുമുള്ളതാവാനും ജലത്തിൽ തെന്നി നീങ്ങുന്നതിനുമാണ് ഇത്. ഗ്രാമത്തിലെ ആശാരി വള്ളത്തിന്റെ കേടുപാടുകൾ തീർക്കുന്നു. അതാതു ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന ഈ വള്ളങ്ങൾ ഗ്രാമത്തിലെ ജനങ്ങളുടെ അഭിമാനമാണ്.

ആറന്മുള ഉതൃട്ടാതി വള്ളംകളിയുമായ് ബന്ധപ്പെട്ട്‌ ഒത്തിരി ഐതിഹ്യ൦ ഉണ്ടെങ്കിലുംപ്രധാനപ്പെട്ടത്‌..മങ്ങാട്ട് ഇല്ലത്തുനിന്നും ആറന്മുളക്ക് ഓണക്കാഴ്ചയുമായി പമ്പയിലൂടെ വന്ന ഭട്ടത്തിരിയെ അക്രമികളിൽ നിന്നും സം‌രക്ഷിക്കുന്നതിനായി കരക്കാർ വള്ളങ്ങളിൽ തിരുവോണത്തോണിക്ക് അകമ്പടി വന്നതിന്റെ ഓർമ്മ പുതുക്കുന്നതിനാണ്‌ ചരിത്രപ്രസിദ്ധമായ ഈ വള്ളംകളി നടത്തുന്നത് എന്നാണ്‌.. വള്ളംകളിയുടെ ഉല്സവലഹരിയില്‍..എല്ലാ കൂട്ടുകാര്‍ക്കും ഉതൃട്ടാതി ആശംസകളും ഒപ്പം ആറന്മുള ഉതൃട്ടാതി വള്ളംകളി ആശംസകളും നേരുന്നു..നിങ്ങളുടെ സ്വന്തം..
പാവം പാവം പ്രവാസി..!!!!